സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഈ…

സ്വാശ്രയ കോളജുകള്‍ കാര്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യണം; മന്ത്രി

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സ്വാശ്രയ കോളജുകള്‍ക്കെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കോളജുകള്‍ പക്വത കാട്ടണം. അച്ചടക്കം, സദാചാരം എന്നിവയില്‍ കുട്ടികള്‍ കടുത്ത സമ്മര്‍ദം നേരിടുന്നു.…

ഈയം പൂശി എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; ഒരാൾ അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കള്ളക്കടത്തു സ്വർണവുമായി ഒരാൾ പിടിയിൽ. കണ്ണൂർ എയർപോർട്ടിൽ നിന്നും ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 858 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട്…

യുഎഇയിൽ ചൂട് കഠിനം; ഈയാഴ്ച 50 ഡിഗ്രി വരെ ഉയർന്നേക്കും

അബുദാബി: യുഎഇയിൽ ചൂട് കത്തിക്കയറുന്നു. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനൽക്കാലം ആരംഭിക്കാൻ 2 ആഴ്ച ശേഷിക്കെയാണ് പൊള്ളുന്ന ചൂടിലേക്ക് കടക്കുന്നത്. പൊടിക്കാറ്റും ശക്താകും. മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട്…

അണക്കെട്ട് തകർന്നു: റഷ്യയെന്ന് യുക്രെയ്ൻ; ഭീകരാക്രമണമെന്ന് റഷ്യ

കീവ്: ദക്ഷിണ യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയില്‍ അണക്കെട്ട് തകർന്നു. അണക്കെട്ട് തകർത്തത് റഷ്യയാണെന്ന് യുക്രെയ്‌ൻ ആരോപിച്ചു. എന്നാൽ അണക്കെട്ടു തകർത്തതിന്റെ ഉത്തരവാദിത്തം യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1956ലാണ് നിപ്രോ…

“രാഹുൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാൾ”; ജെ.പി.നഡ്ഡ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സ്നേഹത്തിന്റെ കടയല്ല മറിച്ച് വെറുപ്പിന്റെ മേഗാ ഷോപ്പിങ് മാളാണ് രാഹുൽ തുറന്നതെന്ന് നഡ്ഡ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യ കൈവരിച്ച…

സാമ്പത്തിക പ്രതിസന്ധി; വനിതാ ഫുട്ബോൾ ടീം പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വനിതാ ഫുട്ബോൾ ടീമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനു നാലു കോടി രൂപ ബ്ലാസ്റ്റേഴ്സിനു പിഴ ചുമത്തിയിരുന്നു.…

അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

കമ്പം: ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഒടുവിൽ മയക്കുവെടി വച്ചു മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ തുറന്നുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. തുടർന്ന് ആനയെ അനിമൽ ആംബുലൻസിൽ നിരീക്ഷണത്തിലായിരുന്നു. മതിയായ ചികിത്സ…

ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മണപ്പുറം ഫിനാന്‍സ് ധനസഹായം കൈമാറി

മലപ്പുറം: നാടിന്റെ തീരാദുഃഖമായി മാറിയ 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ട് ദുരന്തത്തിന്റെ ആഘാതമേറ്റുവാങ്ങിയ കുടുംബങ്ങള്‍ക്ക് മണപ്പുറം ഫിനാന്‍സ് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സാന്ത്വന സംഗമത്തില്‍ തിരൂരങ്ങാടി എംഎല്‍എ കെ പി…

130 ദിവസം നീളുന്ന വാലിഡിറ്റിയിൽ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ഉപഭോക്താക്കൾക്കായി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച് ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലും, മികച്ച പ്ലാനുകളാണ് ബിഎസ്എൻഎലിൽ ഉള്ളത്. ഇത്തവണ 130 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചാണ്…