കൊച്ചി: പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റും ഇന്ത്യന്‍ ഓട്ടോമോട്ടീവ് റേസിംഗ് ക്ലബ്ബും സംഘടിപ്പിച്ച 2023 ഇന്ത്യന്‍ നാഷണല്‍ ഓട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം റൗണ്ട് വിജയകമായി സമാപിച്ചു. ടൈം അറ്റാക്ക് ഇവന്‍റിന്‍റെ രണ്ടാം റൗണ്ടും ഇതോടൊപ്പം നടന്നു. ഗോവയ്ക്ക് പുറമേ, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മോട്ടോര്‍ സ്പോര്‍ട്സ് പ്രേമികളും ആരാധകരും മത്സരങ്ങള്‍ കാണാനെത്തി. പ്രോ എക്സ്പെര്‍ട്ട്, പ്രോ അമേച്വര്‍, അമേച്വര്‍ എന്നീ വിഭാഗങ്ങളായിരുന്നു മത്സരങ്ങള്‍. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഇത്തരമൊരു വിജയകരമായ പരിപാടിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, ഭാവിയിലും ഇത്തരം പരിപാടികളുടെ ഭാഗമാവാന്‍ ആഗ്രഹുണ്ടെന്നും സിയറ്റ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍ ബി പറഞ്ഞു.