Category: Auto

ഹോണ്ട റേസിങ് ഇന്ത്യ ടാലന്റ് കപ്പിനുള്ള റൈഡര്‍മാരെ പ്രഖ്യാപിച്ചു

കൊച്ചി: അഞ്ച് പുതിയ റൈഡര്‍മാരെ ഉള്‍പ്പെടുത്തി ഹോണ്ട റേസിങ് ഇന്ത്യ 2023ലെ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുള്ള റൈഡര്‍മാരുടെ പട്ടിക പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്‌വേയിലാണ് പുതിയ സീസണ്‍ ആരംഭം. പ്രതിഭാധനരായ 14 യുവ റൈഡര്‍മാരാണ്…

ഏറ്റവും വില കൂടിയ ഇലക്ട്രിക് കാർ ഐ 7 സ്വന്തമാക്കി അജയ് ദേവ്ഗൺ

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബൊളീവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. തന്റെ ഗാരേജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാർ കഴിഞ്ഞ മാസം…

സംസ്ഥാനത്ത് വൈദ്യുതി വാഹന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും, മൊബൈൽ ആപ്പും ആരംഭിച്ച് ഇവോക്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരളയുടെ വാർഷിക സമ്മേളനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി രാജീവ്‌ ഉത്ഘാടനം ചെയ്തു. ഇ-വെഹിക്കിൾ വ്യവസായങ്ങൾക്കായി സംസ്ഥാനത്ത് സ്പെഷ്യൽ സോൺ തുറക്കുമെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു. ബാറ്ററി…

ടൊയോട്ടയുടെ ഗ്രേറ്റ് 4×4 എക്സ്-പെഡിഷൻ ആദ്യ സോണൽ ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: രാജ്യത്തുടനീളമുള്ള വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഗ്രേറ്റ് 4×4 എക്സ്-പെഡിഷന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാഹസിക ഡ്രൈവിന്റെ സതേൺ സോണൽ ഡ്രൈവാണ് ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തത്. ഈ സംരംഭത്തിലൂടെ ഡ്രൈവിന്റെ…

രാജ്യത്തുടനീളം എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന് ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം. നാല് സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിജയപുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ & തൂത്തുക്കുടി,  പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍ (ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്തര സേവനം തുടങ്ങിയ…

എംജി മോട്ടോര്‍ ഇന്ത്യയുടെ വൈദ്യുത വാഹനമായ കോമറ്റിന് അത്യാധുനീക സാങ്കേതികവിദ്യാ പിന്‍ബലവുമായുള്ള സിയറ്റ് ടയര്‍

കൊച്ചി: എംജി മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ എംജി കോമറ്റിന് അത്യാധുനീക സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള ടയറുകള്‍ നല്‍കാന്‍ സിയറ്റ് സഹകരിക്കും.  വൈദ്യുത വാഹനത്തിന്‍റെ കാര്യക്ഷമതയും സൗകര്യവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ടയറുകളാവും ഈ സഹകരണത്തിന്‍റെ ഭാഗമായി സിയറ്റ് നല്‍കുക. ഇന്ത്യയിലെ വളര്‍ന്നു വരുന്ന വൈദ്യത വാഹനങ്ങള്‍ക്ക് ഉന്നത ഗുണമേന്മയുള്ള ടയറുകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈ സഹകരണത്തെക്കുറിച്ചു പ്രതികരിക്കവെ സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു.  സൗകര്യപ്രദവും സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഡ്രൈവിങ് അനുഭവങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ സിയറ്റ് ടയറുകളോടു കൂടിയുള്ള എംജി കോമറ്റിന്‍റെ അവതരണ സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുത വാഹന മേഖലയില്‍ ഏറ്റവും മികച്ചവ ലഭ്യമാക്കാനുള്ള  ഇരുവരുടെയും പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വെളിവാകുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബിജു ബാലേന്ദ്രന്‍ പറഞ്ഞു.  ഈ സഹകരണം അതിരുകള്‍ ഭേദിച്ച്  ഇ-മൊബിലിറ്റിയുടെ ഭാവി  പുനര്‍നിര്‍വചിക്കുന്നതിനും ഇന്ത്യയിലെ ഇവി വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക്…

ജാവ യെസ്ഡി ഐബെക്‌സ് ട്രയില്‍ 2023 സാന്‍സ്‌കറില്‍

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ജാവ യെസ്ഡി നോമാഡ്‌സ് സംരംഭത്തിന് കീഴിലുള്ള പര്‍വതങ്ങളിലേക്കുള്ള മുഖ്യ റൈഡായ ഐബെക്‌സ് ട്രയിലിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. വിജയകരമായ രണ്ട് പതിപ്പുകള്‍ക്ക് ശേഷം നടക്കുന്ന യാത്രയില്‍ റൈഡര്‍മാര്‍ ആകെ 1,132 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 2023…

തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിള്‍ വണ്‍ പുറത്തിറക്കി സിമ്പിള്‍ എനര്‍ജി

കൊച്ചി: ഇന്ത്യയിലെ മുന്‍ നിര ഇലക്ട്രിക് വാഹന, സംശുദ്ധ ഊര്‍ജ്ജ സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. 1,45,000 രൂപ എന്ന ആകര്‍ഷകമായ വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. സൂപ്പര്‍ ഇവി-സിമ്പിള്‍ വണ്‍ 1,58,000 രൂപയിലും ലഭ്യമാകും.…

ഗ്രേറ്റ് 4×4 എക്സ്-പെഡിഷൻ പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്

കൊച്ചി: രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾക്ക് 4×4 ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ ആദ്യ സംരംഭം പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. “ഗ്രാൻഡ് നാഷണൽ 4×4 എക്സ്-പെഡിഷൻ” എന്ന പേരിൽ ഈ വർഷം രാജ്യത്ത് നാല് സോണുകളിലായാണ് (നോർത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്)…

ഹോണ്ടയുടെ പുതിയ ഷൈന്‍ 100 ഉത്തര്‍പ്രദേശില്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 ഉത്തര്‍പ്രദേശില്‍ അവതരിപ്പിച്ചു. ആദ്യദിനം തന്നെ ഉത്തര്‍പ്രദേശിലുടനീളം 500 യൂണിറ്റ് ഷൈന്‍ 100 ഹോണ്ട വിതരണം  ചെയ്തു. കമ്പനിയുടെ ഏറ്റവും മിതമായവിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും…