വകുപ്പുതല പരീക്ഷ: ഡിജി ലോക്കർ സർട്ടിഫിക്കറ്റിന്റെ ആധികാരിത ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി
പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ, ഡിജിലോക്കറിൽ നിന്നു പകർപ്പ് എടുക്കുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരിത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനു മാർഗ്ഗനിർദേശങ്ങൾ നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. (ഉത്തരവ് നം.ജി.ഒ.(എം.എസ്) നം. 9/2023/പി & എ.ആർ.ഡി, തീയതി, 19.05.2023). വകുപ്പ്തല പരീക്ഷ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അധികാരപ്പെട്ട ഉദ്യോഗസ്ഥർ https://psc.kerala.gov.in/kpsc/certverify.php എന്ന…