Category: Kerala

വാഹനത്തിനു പിന്നാലെ പാഞ്ഞ് അടുത്ത് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ

ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വാഹനത്തെ പിന്തുടരുന്ന കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണിത്. സൗത്താഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്‍റെ മുന്നില്‍ പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച…

പ്ലേ വണ്‍സ് ഓഡിയോ ഫീച്ചർ അവതരിപ്പിച്ചു വാട്ട്സാപ്പ്

വാട്ട്സാപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു . ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോണ്‍ യൂസര്‍മാര്‍ക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷന്‍ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചത്. വാട്ട്സാപ്പിലെ വ്യൂ വണ്‍സ് ഓപ്ഷന് സമാനമാണ് പ്ലേ വണ്‍സ് ഓഡിയോ എന്ന…

3.69 കോടി രൂപയ്ക്ക്  മസെരാട്ടി എംസി20 ഇറങ്ങി

2021 ജൂലൈയിൽ ഇന്ത്യയിൽ MC20 സൂപ്പർകാർ അവതരിപ്പിക്കാനുള്ള മസെരാട്ടിയുടെ പദ്ധതികളെക്കുറിച്ച് ഞങ്ങൾ ആദ്യം നിങ്ങളോട് റിപ്പോർട്ട് ചെയ്തു, അതിനുശേഷം ഏകദേശം രണ്ട് വർഷത്തിന് ശേഷം, ഒടുവിൽ അതിന്റെ വിലയുണ്ട്. മസെരാട്ടി MC20 യുടെ വില 3.69 കോടി രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ),…

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; നാലു യുവാക്കള്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പോലീസിൻറെ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 300 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്നും ലഹരിമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന…

യുബിയിലൂടെ വായ്പ ലഭ്യമാക്കാനായി ആക്സിസ് ബാങ്ക് – ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് സഹകരണം

കൊച്ചി:  യുബി കോ ലെന്‍റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ ലഭ്യമാക്കാനായി ആക്സിസ് ബാങ്കും ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും (എസ്എച്ച്എഫ്എല്‍) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ സഹകരണത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ഇടത്തരം, താഴ്ന്ന വരുമാന വിഭാഗത്തില്‍ നിന്നുള്ള വായ്പക്കാര്‍ക്ക് സുരക്ഷിതമായ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പകളും ഭവനവായ്പകളും ലഭ്യമാക്കും. ആക്സിസ് ബാങ്കിന്‍റെ സാമ്പത്തിക വൈദഗ്ധ്യവും   എസ്എച്ച്എഫ്എല്ലിന്‍റെ ലോണ്‍ പ്രോസസ്സിംഗ് ടെക്നോളജിയും ഉപയോഗിച്ച് കടം വാങ്ങുന്നവരുടെ വായ്പ സ്ഥിതി വിലയിരുത്തുകയും എസ്എച്ച്എഫ്എല്ലിന്‍റെ 123 ശാഖകളിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്ക് വായ്പ നല്‍കുകയും ചെയ്യും. കോലെന്‍ഡിംഗ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ തടസ്സങ്ങളില്ലാതെ പ്രോസസ്സ് ചെയ്യുന്നതിന് ഈ സഹകരണം ടെക് പ്ലാറ്റ്ഫോമായ യുബിയെ സഹായിക്കും. ഗ്രാമീണ, അര്‍ദ്ധനഗരങ്ങളിലും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടത്തുന്നതിനുള്ള ബാങ്കിന്‍റെ ഭാരത് ബാങ്കിംഗ് ദൗത്യത്തിന്‍റെ ഭാഗമായാണ് എസ്എച്ച്എഫ്എല്ലുമായുള്ള സഹകരണ. ഇതിലൂടെ തങ്ങളുടെ പരിധി മെച്ചപ്പെടുത്തുകയും എംഎസ്എംഇ, കുറഞ്ഞനിരക്കിലുള്ള ഭവനവായ്പ വിഭാഗത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ബാങ്കിന്‍റെ മുന്‍ഗണനാ വിഭാഗത്തിലെ വായ്പാ വിഭാഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തങ്ങളുടെ ഡിജിറ്റല്‍ കോലെന്‍റിങ് പ്ലോറ്റ്ഫോം ഉപയോഗിച്ച് പങ്കാളിത്തം വളര്‍ത്തിയെടുക്കാനും മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും കഴിയുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്  ആക്സിസ് ബാങ്ക് ഭാരത് ബാങ്കിംഗ് മേധാവി, ഗ്രൂപ്പ് എക്സിക്യൂട്ടീവ് മുനിഷ് ശാരദ പറഞ്ഞു. കോലെന്‍റിങ് മോഡലിലൂടെ വായ്പ നല്‍കുന്നത് വേഗത്തിലാക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് വായ്പ എത്തിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നു. കോലെന്‍റിങ് മോഡലിന് ഇന്ത്യയുടെ എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിന് ഉത്തേജനം നല്‍കാനും മുന്‍ഗണനാ വിഭാഗത്തെ മാറ്റാനും കഴിവുണ്ടെന്ന് രവി സുബ്രഹ്മണ്യന്‍ എംഡി, സിഇഒ ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് സിഇഒ പറഞ്ഞു. മതിയായ വരുമാന രേഖകളുടെ അഭാവം മൂലം വായ്പ ലഭിക്കാന്‍ സാധ്യത കുറഞ്ഞ സ്വയം തൊഴില്‍ ചെയ്യുന്നവരോ ശമ്പളം വാങ്ങുന്നവരോ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്  ആക്സിസ് ബാങ്ക്, എസ്എച്ച്എഫ്എല്‍ അവരുടെ കര്‍ശനമായ ക്രെഡിറ്റ് അണ്ടര്‍ റൈറ്റിംഗ്, അസസ്മെന്‍റ് ടൂളുകളും ഉപയോഗിച്ച് എംഎസ്എംഇ ഹോം ലോണ്‍ എടുക്കുന്നവര്‍ അഭിമുഖീകരിക്കുന്ന വായ്പ വിടവ് പരിഹരിക്കും. ഇതുവരെ 123,000-ലധികം  ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയതിന്‍റെ ട്രാക്ക് റെക്കോര്‍ഡിനൊപ്പം, ആക്സിസ് ബാങ്കുമായുള്ള പങ്കാളിത്തം താങ്ങാനാവുന്ന ഹൗസിംഗ് ഫിനാന്‍സ് മേഖലയോടുള്ള എസ്എച്ച്എഫ്എല്ലിന്‍റെ പ്രതിബദ്ധതയുടെ അടയാളമാണ്.

കാപ്പാബ്ലാങ്ക ചെസ്സ് സ്കൂൾ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ് ആരംഭിച്ചു

തിരുവനന്തപുരം 30-3-2023:  കാപ്പബ്ലാങ്ക  ചെസ്സ്  സ്കൂളിന്റെ ഏഴാം  വാർഷികത്തോടനുബന്ധിച്ച്  സി. സി. എസ്  ചെസ്സ് ഫെസ്റ്റിവൽ 2023  ആരംഭിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ തിരുവനന്തപുരം  ജിമ്മി  ജോർജ്  ഇൻഡോർ  സ്റ്റേഡിയത്തിൽ വച്ച്  ചെസ്സ്  ഫെസ്റ്റിവൽ  നടക്കും. ഫിഡെ…

സൂപ്പർ ഹിറ്റായ ജയ ജയ ജയ ജയ ജയഹേക്ക് ശേഷം ഫാലിമിയുമായി ചിയേഴ്‌സ് എന്റർടൈൻമെന്റ്!! ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ!!

2022 ൽ പുറത്ത് വന്ന മലയാള സിനിമകളിൽ വച്ചേറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് തന്നെയാണ് ‘ജയ ജയ ജയ ജയഹേ ‘ നേടിയത്. സർപ്രൈസ് ഹിറ്റായി മാറിയ ജയ ജയ ജയ ജയഹേക്ക് കേരളത്തിനു പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിയേഴ്സ്…

ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. കഴിഞ്ഞ 28 വർഷത്തോളമായി…

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 20 വരെ നീട്ടി; പ്രവേശന പരീക്ഷകൾ മെയ് മാസത്തിൽ നടക്കും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 – 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുളള…

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ…