Category: National

വനിത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം: നയം രൂപീകരിക്കാന്‍ കരസേനക്ക് സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: വനിതാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനു നയം രൂപീകരിക്കാന്‍ കരസേനയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സ്ഥിരം കമ്മീഷന്‍ റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് നയം രൂപീകരിക്കാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ലഫ്: കേണല്‍ റാങ്കില്‍ നിന്ന്…

കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

ജയ്പുർ: രാഷ്ട്രീയ രജ്‌പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദിയെ അജ്ഞാതർ വെടിവച്ചു കൊന്നു. സുഖ്ദേവ് സിങ് ഗോഗ മേദിക്കെതിരെ അക്രമികൾ രണ്ടു റൗണ്ട് വെടിവച്ചു. ജയ്പുരിലായിരുന്നു സംഭവം. കൊലപാതകം നടത്തിയശേഷം അക്രമികൾ രക്ഷപ്പെട്ടു. ജയ്പുർ ശ്യാംനഗറിലെ സുഖ്ദേവ് സിങ്…

മഴക്കെടുതി; ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കര തൊടും. മഴക്കെടുതി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇവിടെനിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം ഇന്നു രാത്രി 11…

ദേശീയ ഗാനത്തെ അപമാനിച്ചു; 5 ബി.ജെ.പി എം.എൽ.എമാർക്ക് നോട്ടീസ്

കൊൽക്കത്ത: ദേശീയ ഗാനത്തെ അപമാനിച്ചതിന് ബി.ജെ.പി എം.എൽ.എമാർക്കെതിരെ കൊൽക്കത്ത പൊലീസ് വീണ്ടും കേസ് ഫയൽചെയ്തു. സംസ്ഥാന നിയമസഭയിലെ പ്രതിഷേധത്തിനിടയിൽ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ച് ബി.ജെ.പി എം.എൽ.എമാർക്ക് കൊൽക്കത്ത പൊലീസിന്റെ…

സിൽക്യാര തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട തൊഴിലാളികളോട് സംസാരിച്ച് മോദി

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷപ്പെട്ട 41 തൊഴിലാളികളും മോദി സംസാരിക്കുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദിച്ചു. ‘‘ഉത്തരകാശിയിലെ നമ്മുടെ സഹോദരൻമാർക്കായുള്ള രക്ഷാദൗത്യം വിജയകരമായത് എല്ലാവരെയും വികാരഭരിതരാക്കി.…

സിൽക്യാര: തൊഴിലാളികളെ പുറത്തെത്തിക്കാൻ തീവ്രശ്രമം; മലമുകളിൽനിന്ന് കുഴിച്ചുതുടങ്ങി

ഉത്തരാഖണ്ഡ്: സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാദൗത്യ സംഘത്തിന്റെ തീവ്രശ്രമം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനുപുറമേ മലമുകളിൽനിന്നു താഴേക്കുള്ള കുഴിക്കലും ആരംഭിച്ചു. ഇന്നലെ 22 മീറ്റർ താഴേക്കു കുഴിച്ചു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ 100 മണിക്കൂറെടുക്കുമെന്നു (4 ദിവസം)…

തൊഴിലാളികളിലേക്ക് എത്താൻ മീറ്ററുകൾ മാത്രം; തടസ്സങ്ങൾ അതികഠിനം

ഉത്തരാഖണ്ഡ്: ഹിമാലയൻ മലനിരകളിലെ കൊടും തണുപ്പിൽ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനു സിൽക്യാര തുരങ്കം സാക്ഷിയാകുന്നു. ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അതിതീവ്ര ശ്രമം ഇന്നലെ അർധരാത്രിയിലും തുടർന്നു. ഡ്രില്ലിങ് യന്ത്രത്തിനു പ്രവർത്തിക്കാനാവാത്ത വിധം അവശിഷ്ടങ്ങളുടെ അവസാന 10 മീറ്ററിൽ ഇരുമ്പ്, സ്റ്റീൽ…

സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിൽ അപ്രതീക്ഷിത തടസ്സം

ഉത്തരാഖണ്ഡ്: അപ്രതീക്ഷിത തിരിച്ചടികളിൽ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം നീളുന്നു. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം വിജയത്തിലെത്താൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദൗത്യം വീണ്ടും മുടങ്ങിയത്. തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപായിരുന്നു ഇത്. ഡ്രില്ലിങ്…

ഡ്രില്ലിങ് മെഷീൻ പണിമുടക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് 2 ദിവസത്തിനകം പുറംലോകം കാണാം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ 2 ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അധികൃതർ. ഡ്രില്ലിങ് മെഷീൻ ശരിയായ രീതിയിൽ പ്രവർത്തിക്കുകയും മറ്റ് തടസ്സങ്ങൾ നേരിടാതിരിക്കുകയും ചെയ്താൽ രണ്ട് ദിവസത്തിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് സെക്രട്ടറി അനുരാഗ് ജെയിൻ…

‘ബില്ലുകളിൽ 3 വർഷം എന്തെടുക്കുകയായിരുന്നു?’; തമിഴ്നാട് ഗവർണ‍റോട് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചശേഷം മാത്രം ബില്ലുകൾ പരിഗണിച്ച ഗവർണർ 3 വർഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി. സർക്കാർ കോടതിയെ സമീപിക്കുംവരെ ഗവർണർ കാത്തുനിന്നത് എന്തുകൊണ്ടാണ്? പരാമർശങ്ങൾ ഏതെങ്കിലും ഒരു ഗവർണർക്കെതിരെയല്ലെന്നും ഗവർണർമാരുടെ ഓഫിസിനെക്കുറിച്ചു പൊതുവേയാണെന്നും ആർ.എൻ.രവിയുടെ നിലപാടിനെതിരെ തമിഴ്നാട്…