Category: Sports

വോളിബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾഃ സെലക്ഷൻ ട്രയൽസ് ഒൻപതിന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഈ അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിന്റെയും, ബാഡ്മിന്റൺ ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെയും (പുരുഷന്മാർ) സെലക്ഷൻ ട്രയൽസ് ഡിസംബർ ഒൻപതിന് യഥാക്രമം രാവിലെ 11നും ഉച്ചയ്ക്ക് 12നും സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർവ്വകലാശാല ഐഡന്റിറ്റി കാർഡുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

2023 എആർസിസി ഫൈനൽ റൗണ്ട്: ആദ്യപത്തിൽ ഫിനിഷ് ചെയ്ത് കാവിൻ ക്വിന്റൽ

കൊച്ചി: തായ്‌ലൻഡിൽ സമാപിച്ച 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ (എആർആർസി) ഫൈനൽ റൗണ്ടിലും മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ചാമ്പ്യന്ഷിപ്പിന്റെ എപി 250സിസി ക്ലാസ് വിഭാഗത്തിലാണ് ഹോണ്ട റേസിങ്…

2023 എആര്‍ആര്‍സി ഫൈനല്‍ റൗണ്ടിന്‍റെ  ആദ്യ റേസില്‍ മികച്ച പ്രകടനവുമായി ഹോണ്ട ഇന്ത്യ ടീം

കൊച്ചി: തായ്ലാന്‍ഡില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിന്‍റെ ആദ്യറേസില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാളിഫയിങ് റൗണ്ടില്‍ 11ാം സ്ഥാനത്ത് ഫിനിഷ്…

2023 എആര്‍ആര്‍സി: ഫൈനല്‍ റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

കൊച്ചി: തായ്ലാന്‍ഡില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിന് സജ്ജരായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഈ വാരാന്ത്യത്തില്‍ ബുരിറാം ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് റൗണ്ട് പൂര്‍ത്തിയായ ചാമ്പ്യന്‍ഷിപ്പില്‍ 27 പോയിന്‍റുകളാണ് ഹോണ്ട ടീം ഇതുവരെ നേടിയത്. അഞ്ചാം റൗണ്ടില്‍ നിര്‍ണായകമായ 6 പോയിന്‍റുകള്‍ ടീം സ്വന്തമാക്കിയിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഹോണ്ട റൈഡര്‍മാരായ കാവിന്‍ ക്വിന്‍റലും, മൊഹ്സിന്‍ പറമ്പനും നടത്തുന്നത്. കാവിന്‍ അഞ്ചാം റൗണ്ട് മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും, ടീമിന് നിര്‍ണായകമായ നാല് പോയിന്‍റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സഹതാരം മൊഹ്സിന്‍ പറമ്പനും 18ാം സ്ഥാനം നേടി മികച്ച പ്രകടനം നടത്തി. സീസണിലുടനീളം കാവിന്‍ ക്വിന്‍റലും മൊഹ്സിന്‍ പറമ്പനും അവരുടെ വ്യക്തിഗത കഴിവുകള്‍ പ്രകടിപ്പിക്കുക മാത്രമല്ല, തങ്ങളുടെ മുഴുവന്‍ ടീമിന്‍റെയും ശക്തിയും ഐക്യവും അടിവരയിടുകയും ചെയ്തുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ യാത്ര അവിശ്വസനീയമായിരുന്നു, തായ്ലാന്‍ഡില്‍ അവിസ്മരണീയമായ ഒരു ഫൈനല്‍ റൗണ്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ടീമിന്‍റെയും അര്‍പ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ഫിനിഷിംഗ് ലക്ഷ്യമാക്കി ട്രാക്കിലിറങ്ങുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന്  ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു. തന്‍റെ നിശ്ചയദാര്‍ഡ്യം അചഞ്ചലമാണെന്നും, ഫൈനല്‍ റൗണ്ടിലെ പരിമിതികള്‍ മറികടക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.

വോളിബോൾ ടൂർണമെന്റ്; സെലക്ഷൻ ട്രയൽസ് 30 ന്

ഈ അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടൂർണമെന്റിനുളള ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ടീമിന്റെ (പുരുഷന്മാർ) സെലക്ഷൻ ട്രയൽസ് നവംബർ 30ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുളള വിദ്യാർത്ഥികൾ…

മുൻ ബാർസ പരിശീലകൻ ടെറി വെനബിൾസ് അന്തരിച്ചു

ലണ്ടൻ: ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ബാർസിലോന ക്ലബ്ബിന്റെയും മുൻ പരിശീലകൻ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. 1996 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലേക്കു നയിച്ച വെനബിൾസ് 1984–87 കാലഘട്ടത്തിൽ ബാർസിലോനയുടെയും പിന്നീട് 1991 വരെ ടോട്ടനം ഹോട്സ്പറിന്റെയും പരിശീകനായിരുന്നു.…

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി മലയാളിയായ മിന്നു മണി നയിക്കും

ബെംഗളൂരു: നാട്ടിലെ താരം ഇനി രാജ്യത്തിന്റെ നായിക. ഇംഗ്ലണ്ട് എ ടീമിനെതിരെ ഈ മാസം 29നു തുടങ്ങുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരം മിന്നു മണി ഇന്ത്യ എ ടീമിനെ നയിക്കും. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി…

ഓസ്ട്രേലിയ-ഇന്ത്യ ട്വന്റി-20 പരമ്പര; സഞ്ജു സാംസൺ ഇല്ല

മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാൻ…

ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പ് 2024ൽ രക്ഷിത് ദാവേ ഇന്ത്യയെ പ്രതിനിധീകരിക്കും

കൊച്ചി: ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പിന്റെ 2024 സീസണിൽ  ഹോണ്ട റേസിങ് ഇന്ത്യയുടെ രക്ഷിത് ശ്രീഹരി ദാവേ ഇന്ത്യയെ പ്രതിനിധീകരിക്കും. മലേഷ്യയിലെ സെപാങ് സർക്യൂട്ടിൽ നടന്ന സെലക്ഷൻ  റേസിലാണ് ചെന്നൈയിൽ  നിന്നുള്ള 15കാരൻ  ഫൈനൽ  മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 89 പേരാണ് സെലക്ഷനിൽ പങ്കെടുത്തത്. ശ്രദ്ധേയമായ പ്രകടനവുമായി രക്ഷിത് ദാവേ ഏഷ്യ-ഓഷ്യാന രാജ്യങ്ങളിൽ നിന്നുള്ള മറ്റു പത്ത് റൈഡർമാർക്കൊപ്പം  ഐഡിമിത്സു ഏഷ്യ ടാലന്റ് കപ്പ് 2024ൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയ, ചൈന, ചൈനീസ് തായ്പേയ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ,…

മുത്തൂറ്റ് ഫിനാന്‍സ്-ഫിക്കി കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ്; മുത്തൂറ്റ് മൈക്രോഫിന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്-ഫിക്കി കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 2023ന്റെ ഭാഗമായി നടന്ന പുരുഷ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ജേതാക്കളായി. കൊച്ചിന്‍ സ്‌പോര്‍ട്‌സ് അരീനയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എഫ്‌സിഐ ഒഇഎന്‍ കണക്ടേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) മുത്തൂറ്റ് ടീം…