Category: Tech

ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ അഡ്വാന്‍സ്ഡ് കോഡിങ്, എഐ മൊഡ്യൂള്‍ അവതരിപ്പിക്കുന്നു

കൊച്ചി: അഡ്വാന്‍സ്ഡ് കോഡിങും നിര്‍മിത ബുദ്ധിയും അടങ്ങിയ മോഡ്യൂളുകള്‍ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റിയുടെ 100 സ്കൂളുകളില്‍ അവതരിപ്പിക്കും വിധം ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയറിങ് പരിപാടി വിപുലമാക്കുമെന്ന് ആമസോണ്‍ ഡോട്ട് ഇന്‍ പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ 30 സ്കൂളുകളില്‍ ഡിജിറ്റല്‍ അടിസ്ഥാന…

ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു.  ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം നല്‍കല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, യൂട്ടിലിറ്റി ബില്‍ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും.  ഇതിനു പുറമെ തങ്ങളുടെ ചെലവഴിക്കലുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ നേടാനുമാവും. നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈൽ പേ ഉൾപ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് അവർക്ക് വ്യാപാരി ക്യു ആർ കോഡ് സ്കാൻ ചെയ്യാനും അവരുടെ റൂപേ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്‌മെന്റ് നടത്താനും കഴിയും. ഇടപാടുകാര്‍ക്ക് കൂടുതല്‍ ലിക്വിഡിറ്റി നല്‍കുന്നതും 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതുമാണ് ഈ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാര്‍ഡ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു.

ഇ-ലേലം മെച്ചപ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക് എന്‍ഇഎംഎലുമായി കൈകോര്‍ക്കുന്നു

കൊച്ചി: ഇലക്ട്രോണിക് സംഭരണവും ഇ-ലേലവും ശക്തിപ്പെടുത്തുന്നതിനു വേണ്ടി എന്‍സിഡിഇഎക്‌സ് ഇമാര്‍ക്കറ്റ്‌സ് ലിമിറ്റഡുമായി (എന്‍ഇഎംഎല്‍) ഫെഡറല്‍ ബാങ്ക് കരാറൊപ്പിട്ടു. ഇതു പ്രകാരം എഇഎംഎല്‍ പ്ലാറ്റ്‌ഫോമില്‍ ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ലഭ്യമാക്കും. ഈ പങ്കാളിത്തത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു വേണ്ടിയുള്ള ആധുനിക…

സോണി ഇന്ത്യ ഇന്‍സോണ്‍ എച്ച്5 വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ, ഗെയിമര്‍മാരെ ലക്ഷ്യമിട്ട് ഇന്‍സോണ്‍ എച്ച്5 വയര്‍ലെസ് ഹെഡ്‌സെറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 28 മണിക്കൂര്‍ തടസ്സമില്ലാത്ത ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്ന പുതിയ മോഡല്‍ ഹെഡ്‌സെറ്റ്, വിപുലമായ പിസി ഗെയിംപ്ലേ സെഷനുകള്‍ക്ക് ഉതകുന്നതാണ്. പ്രശസ്ത ഇസ്‌പോര്‍ട്‌സ് ടീമായ ഫനാറ്റിക്കുമായി ചേര്‍ന്നാണ് ഇന്‍സോണ്‍ എച്ച്5 വികസിപ്പിച്ചിരിക്കുന്നത്. 360 സ്‌പേഷ്യല്‍ സൗണ്ടും, ത്രീഡി സൗണ്ട്…

ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മേധാവിത്തം തുടര്‍ന്ന്  എച്ച്എംഡി ഗ്ലോബല്‍

കൊച്ചി: നോക്കിയ ഫോണുമായി എച്ച്എംഡി ഗ്ലോബല്‍ ഫീച്ചര്‍ ഫോണ്‍ രംഗത്തെ അനിഷേധ്യ മേധാവിത്തം തുടരുന്നതായി ഐഡിസിയുടെ 2023 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 30.7 ശതമാനമാണ് എച്ച്എംഡി ഗ്ലോബലിന്‍റെ വിപണി വിഹിതം എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധനവാണിത്. എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ 22.4 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡിനുള്ളത്. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധനവാണിത്. ഫീച്ചര്‍ ഫോണുകളില്‍ യുപിഐ ലഭ്യമാക്കിയതും മുന്‍നിര മോഡലുകള്‍…

ഇന്ത്യയില്‍ ഫ്രീസ്‌റ്റൈല്‍ ലിബർ  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കായി ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് മൊബൈല്‍ ആപ്പ്® പുറത്തിറക്കിയിരിക്കുന്നു അബോട്ട്

കൊച്ചി: ആഗോള ആരോഗ്യ പരിപാലന കമ്പനിയായ അബോട്ട് തങ്ങളുടെ ഡിജിറ്റല്‍ ആരോഗ്യ ഉപകരണമായ ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ ഗ്ലൂക്കോസ് തോത് അളക്കുന്നതിനായി ഫ്രീസ്‌റ്റൈല്‍ ലിബർ  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഈ തോതുകള്‍ ഏത്…

ഉപഭോക്താക്കളോട് ഇ-സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാവായ ഭാരതി എയര്‍ടെല്‍ സാധാരണ സിമ്മുകളില്‍നിന്നും ഇ-സിമ്മുകളിലേക്ക് മാറുന്നതിനായി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഉപഭോക്താക്കള്‍ക്കായി കമ്പനിയുടെ സിഇഒയും എംഡിയുമായ ഗോപാല്‍ വിത്തല്‍ അയച്ച കത്തിലാണ് എംബഡഡ് സിമ്മിലേക്ക് മാറുന്നതിന് അഭ്യര്‍ത്ഥിച്ചത്. എയര്‍ടെല്‍ താങ്‌സ് ആപ്പിലൂടെയാണ് ഭാരതി എയര്‍ടെല്‍…

സോണി ഇന്ത്യ എ6700 ക്യാമറ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ എപിഎസ്‌സി മിറര്‍ലെസ് ക്യാമറയായ എ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. എഐ-യുടെ ഉയര്‍ന്ന കൃത്യതയുള്ള സബ്ജക്ട് തിരിച്ചറിയലും ഏറ്റവും പുതിയ സ്റ്റില്‍ ഇമേജും വീഡിയോ പ്രകടനവും ആദ്യമായി ഒരു കോംപാക്റ്റ് എപിഎസ്‌സി ബോഡിയിലുള്ള എ6700, സോണിയുടെ…

എ.ഐ.സി.ടി.ഇയുമായി ആമസോൺ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: ആമസോൺ ഇന്ത്യ സംരംഭമായ Amazon വൗവ് (വിമൻ ഓഫ് ദി വേൾഡ്) രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനുമായി (എ.ഐ.സി.ടി.ഇ) ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ചേരുന്ന വിദ്യാർത്ഥിനികളെ ടെക്നോളജി ഇൻഡസ്ട്രിയിൽ അഭിവൃദ്ധി…

യുപിഐ ലൈറ്റ് സേവനവുമായി  ഫെഡറല്‍ ബാങ്ക്

കൊച്ചി:  ചെറിയ തുകകളുടെ ഇടപാട് അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ…