Category: Top News

തൊഴിലാളി നേതാവിന്റെ ആഡംബര യാത്ര: ഇത്തവണ ‘മിനി കൂപ്പർ’; അന്വേഷണം ആരംഭിച്ച് സിപിഎം

എറണാകുളം: 50 ലക്ഷത്തിന്റെ മിനി കൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ്. പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ നേതാവായ പി കെ അനിൽകുമാറാണ് ആഡംബര കാർ സ്വന്തമാക്കിയത്. എന്നാൽ, സംഭവം വിവാദമായതോടെ ഭാര്യയാണ് കാർ വാങ്ങിയതെന്ന വിശദീകരണവുമായി അനിൽകുമാർ. തൊഴിലാളി…

എല്‍ജെഡി ലയന നീക്കം തടഞ്ഞു ആര്‍ജെഡി

കോഴിക്കോട്: എല്‍ജെഡിയുടെ ലയന നീക്കം തടഞ്ഞു ആര്‍ജെഡി സംസ്ഥാന ഘടകം. സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടിയാണ് എല്‍ജെഡിയെന്നും പണ്ടേ അവര്‍ ആര്‍ജെഡിയില്‍ ലയിച്ചതാണെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍ ജോണ്‍ പറഞ്ഞു. സംസ്ഥാന ഘടകം അറിയാതെ ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി…

‘കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നു’; പ്രതികരിച്ച് ഡീൻ കുര്യാക്കോസ്

തൊടുപുഴ: ചിന്നക്കനാലിൽ നിന്ന്പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിൽ കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥത ഉണ്ടാക്കുന്ന കാട്ടാനയെ മെരുക്കാൻ…

ജീവനക്കാരെല്ലാം അഴിമതിക്കാരല്ല; ചിലർ അഴിമതിയുടെ രുചി അറിഞ്ഞവരാണ്: മുഖ്യമന്ത്രി

എറണാകുളം:  എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു ജീവിതം ആ മഹാൻ നയിക്കുമ്പോൾ ഓഫിസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. “അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ…

അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതിനായി ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ടിക്കറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം…

“അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവുതന്ത്രം”; വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചയായി തീപിടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോർപറേഷൻ കോവിഡ് കാലത്ത് മരുന്നു വാങ്ങിയതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം നടക്കുമ്പോഴാണ് ആദ്യം കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും ഗോഡൗണിൽ തീപിടിച്ചത്. സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും…

‘ഒരാള്‍ ദാരുണമായി മരിക്കുമ്പോള്‍ താത്വികമായി പ്രതികരിക്കണോ?’: വിമര്‍ശിച്ച് കാഞ്ഞിരപ്പള്ളി രൂപത

കോട്ടയം: വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയെ വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത. സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ. കുര്യൻ താമരശേരി ആവശ്യപ്പെട്ടു. യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള സംഘടിത ശ്രമമാണു നടക്കുന്നത്. ജനങ്ങളുടെ വിഷമം പറയുമ്പോൾ അതിൽ…

എഐ ക്യാമറ ഇടപാടിന് വ്യവസായ വകുപ്പിന്റെ ‘ക്ലീന്‍ ചിറ്റ്’; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകളുടെ അന്വേഷണത്തിൽ വ്യവസായ വകുപ്പ് ക്ലീൻചിറ്റ് നൽകി. ഇതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനമായി. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ…

കെ.വി.തോമസിന് പ്രതിമാസം 1 ലക്ഷം രൂപ ഓണറേറിയം നൽകാൻ ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നൽകാമെന്ന് ധനവകുപ്പ്. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ധനവകുപ്പിന്റെ നിർദേശം മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും. 2023…

വിപ്പു ലംഘിച്ചു; മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ മേനോനെ പുറത്താക്കി

തിരുവനന്തപുരം: കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനിൽക്കാന്‍ നൽകിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് നീക്കിയതായി നേതൃത്വം അറിയിച്ചു. പദ്മജയെ പുറത്താക്കിയ വിവരം ഇന്നലെ ചേർന്ന…