Category: World

ന്യൂയോർക്കിൽ കനത്ത മഴ: മിന്നൽ പ്രളയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കൊടുങ്കാറ്റിനും സാധ്യത

ന്യൂയോർക്ക്: ഒറ്റരാത്രിയിൽ പെയ്ത കനത്ത മഴയിൽ ന്യൂയോർക്കിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി. നഗരത്തിലെ പല സബ്‌വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ…

ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ അന്തരിച്ചു

ലണ്ടൻ: ഹാരിപോട്ടർ സിനിമാപരമ്പരയിൽ പ്രഫ. ഡംബിൾഡോർ എന്ന കഥാപാത്രമായി വേഷമിട്ടു പ്രശസ്തി നേടിയ ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. അഞ്ചുദശകത്തിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ നാടകങ്ങളിലും ടിവി പരമ്പരകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 4 ബാഫ്ത പുരസ്കാരം നേടി.…

ഉത്തര കൊറിയ വിട്ടയച്ച യുഎസ് സൈനികൻ യുഎസ് കസ്റ്റഡിയിൽ

സോൾ: രണ്ടു മാസം മുൻപ് അതിർത്തി കടന്ന് ഉത്തര കൊറിയയിൽ പ്രവേശിച്ച യുഎസ് സൈനികൻ ട്രാവിസ് കിങ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ച് യുഎസ്. ഉത്തര കൊറിയ യുഎസ് സൈനികനെ ചൈനയ്ക്കാണു കൈമാറിയത്. അവിടെനിന്ന് അദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറിയെന്നും അധികൃതർ സ്ഥിരീകരിച്ചു.

ഇറ്റാലിയൻ മാഫിയത്തലവൻ മെസിന ‍ഡെനാറോ അന്തരിച്ചു

റോം: ഒരു സെമിത്തേരിയിൽ അടക്കാൻ മാത്രം ആളുകളെ കൊന്നിട്ടുണ്ടെന്നു സ്വയം പ്രഖ്യാപിച്ച ഇറ്റാലിയൻ മാഫിയത്തലവൻ മെസിന ‍ഡെനാറോ (61) അന്തരിച്ചു. കാൻസറിനു ചികിത്സയിലിരിക്കെയായിരുന്നു ജയിലിൽ അന്തരിച്ചത്. 30 വർഷം ഒളിവിൽ കഴിഞ്ഞശേഷമാണ് ജനുവരിയിൽ ഇയാൾ അറസ്റ്റിലായത്. 1992 ൽ ജിയോവാനി ഫാൽകൺ,…

“സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം‌”; ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കാനഡ

ഒട്ടാവ: നയതന്ത്രബന്ധം തകർന്നതോടെ ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ…

ഛിന്നഗ്രഹത്തിൽ നിന്നുള്ള കല്ലും മണ്ണുമായി ‌ഒസിരിസ് പേടകം ഭൂമിയിൽ

ന്യൂയോർക്ക്: ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു കല്ലും മണ്ണുമായി നാസയുടെ ഒസിരിസ് ദൗത്യപേടകം ഭൂമി തൊട്ടു. ഇന്നലെ രാത്രി എട്ടര കഴിഞ്ഞാണ് (ഇന്ത്യൻ സമയം) 250 ഗ്രാം ഛിന്നഗ്രഹ സാംപിളുമായി പേടകം യുഎസിലെ യൂട്ടാ മരുഭൂമിയിൽ…

ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിൽ; അമേരിക്കയുടെ നിലനില്‍പ്പിന് ഭീഷണി: നിക്കി ഹാലെ

വാഷിങ്ടന്‍: ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റിൽ പ്രമുഖ നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ. അമേരിക്കയെ വിവിധ മേഖലകളില്‍…

തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു; നിർമിതബുദ്ധിക്കെതിരെ യുഎസ് എഴുത്തുകാർ

ലൊസാഞ്ചലസ്: മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരായി യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിൽ ഹർജി നൽകി. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ്…

നഗോർണോ-കാരബാഖ് വെടിനിർത്തൽ ധാരണയായി

അർമീനിയ: അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനും അർമീനിയയും വെടിനിർത്തൽ കരാറിലെത്തി. വിമതസേനകൾ കീഴടങ്ങിയതോടെ സംഘർഷം കുറഞ്ഞതായി അർമീനിയ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ അറിയിച്ചു. നഗോർണോ…

സൗത്ത് കാരലൈനയിൽ കാണാതായ യുഎസ് മറീൻ കോറിന്റെ ജെറ്റ് വിമാനത്തിനായി തിരച്ചിൽ

സൗത്ത് കാരലൈനയിൽ കാണാതായ യുഎസ് മറീൻ കോറിന്റെ 8 കോടി ഡോളർ (666.40 കോടി രൂപ) വിലയുള്ള എഫ് 35 ഫൈറ്റർ ജെറ്റ് വിമാനത്തിനായി തിരച്ചിൽ. പരിശീലനപ്പറക്കലിനിടെ തകരാർ കണ്ടതിനെത്തുടർന്നു പൈലറ്റ് ചാടിരക്ഷപ്പെട്ടെങ്കിലും വിമാനം കാണാതായി. വിമാനം കണ്ടെത്താൻ പ്രദേശവാസികളുടെ സഹായം…