Month: May 2023

മതപഠനശാലയിൽ 17കാരി തൂങ്ങിമരിച്ച സംഭവം; ബീമാപള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ 17 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിളാകം പുരയിടം വീട്ടിൽ ഹാഷിമി(20)നെയാണ് പോക്സോ നിയമപ്രകാരം ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പെൺകുട്ടി…

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെയോ…

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂണിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. rti.img.kerala.gov.in ൽ ജൂൺ നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.…

‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ…

മകളുടെ ഹ്രസ്വചിത്രത്തിൽ അമ്മയും അച്ഛനും അഭിനയിച്ചിരിക്കുന്നു; ‘താങ്ക് ‌യു’ തികഞ്ഞ കുടുംബ ചിത്രം

‘താങ്ക് ‌യു’ എല്ലാംകൊണ്ടും കുടുംബ ചിത്രം. നിർമാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 22…

അണ്ടർ 20 ലോകകപ്പ്; ഫ്രാൻസ് പുറത്ത്

അർജന്റീന: അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് പ്രീ പുറത്ത്. ഇന്നലെ ഹോണ്ടുറാസിനെതിരെ 3–1നു ജയിച്ചെങ്കിലും ഫ്രാൻസ് ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്തായി. പ്രീ ക്വാർട്ടർ മത്സരക്രമം: യുഎസ്എ–ന്യൂസീലൻഡ്, ഉസ്ബെക്കിസ്ഥാൻ–ഇസ്രയേൽ, കൊളംബിയ–സ്‌ലൊവാക്യ, ബ്രസീൽ–തുനീസിയ, അർജന്റീന–നൈജീരിയ, ഇംഗ്ലണ്ട്–ഇറ്റലി, ഗാംബിയ–യുറഗ്വായ്, ഇക്വഡോർ–ദക്ഷിണ കൊറിയ.

ഏറ്റവും വില കൂടിയ ഇലക്ട്രിക് കാർ ഐ 7 സ്വന്തമാക്കി അജയ് ദേവ്ഗൺ

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബൊളീവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. തന്റെ ഗാരേജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാർ കഴിഞ്ഞ മാസം…

ആറു മാസത്തിലധികം വിദേശത്ത് കഴിഞ്ഞ ദുബായ് വീസക്കാർക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താം

അബുദാബി: ആറു മാസത്തിലധികം വിദേശത്ത് തങ്ങുന്നവർ പുനഃപ്രവേശനത്തിന് അപേക്ഷിക്കുന്നത് സ്പോൺസർഷിപ് മാനദണ്ഡമാക്കിയാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ജോലിക്കാർ കമ്പനി അക്കൗണ്ട് വഴിയും ആശ്രിത വീസക്കാർ സ്പോൺസറുടെ വ്യക്തിഗത അക്കൗണ്ട് വഴിയും…

വിഗാര്‍ഡിന് 7.6 ശതമാനം വരുമാന വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുൻ വർഷം ഇതേ കാലയളവിലെ 1059.17 കോടി രൂപയിൽ നിന്ന് 7.6 ശതമാനം…

അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കും; തമിഴ്നാട് വനംവകുപ്പ്

കമ്പം: അരിക്കൊമ്പന്‍ ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ ആന ഷണ്‍മുഖ നദി അണക്കെട്ട് പരിസരത്താണ് ഉള്ളത്. കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടാൻ തിരുവല്ലിപുത്തൂർ മേഘമല കടുവസങ്കേതത്തിലെ ഫീൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ…