ടിക് ടോക്ക് താൽക്കാലികമായി നിരോധിച്ച് ബെൽജിയം.  തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും വ്യക്തി സ്വകാര്യത, സൈബർ സുരക്ഷാ എന്നിവ ഉറപ്പ് വരുത്തുന്നതിനുമാണ് തീരുമാനമെന്നും ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. സർക്കാർ ഫോണുകളിൽ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പ് നിരോധിച്ചു.

അതേസമയം കമ്പനിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരോധനം നിരാശാജനകമാണെന്ന് ടിക് ടോക്ക് പ്രതികരിച്ചു.

 

ആശങ്കകൾ പരിഹരിക്കുന്നതിനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ മൂന്ന് പ്രധാന സ്ഥാപനങ്ങളും ഡെൻമാർക്കിന്റെ പ്രതിരോധ മന്ത്രാലയവും ഔദ്യോഗിക ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യാൻ ജീവനക്കാരോട് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *