കൊച്ചി: രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത വ്യവസായി കുമാര്‍ മംഗലം  ബിര്‍ള ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. വ്യാപാര വ്യവസായ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബിര്‍ളയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്.

രാഷ്ട്രനിര്‍മ്മാണത്തിന്‍റെയും ട്രസ്റ്റിഷിപ്പിന്‍റെയും മനോഭാവം തലമുറകളായി എന്‍റെ കുടുംബത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ദേശീയ ബഹുമതി എന്നെ തീര്‍ച്ചയായും വിനയാന്വിതനാക്കുകയാണ്. 36 രാജ്യങ്ങളില്‍ നിന്നുള്ള 1,40,000 സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഈ അഭിമാനകരമായ ബഹുമതി ഞാന്‍ സ്വീകരിക്കുന്നു. ഈ ബഹുമതിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഞാന്‍ നന്ദി പറയുന്നു. നന്മയ്ക്ക് വേണ്ടിയുള്ളതാണ് ബിസിനസ്സ് എന്ന്   പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നതിലും ജീവിതത്തെ പരിപോഷിപ്പിക്കുന്നതിലും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ദീര്‍ഘകാല പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *