കൊച്ചി: പുതിയ  മൊബൈല്‍ കണക്ഷന്‍ ലഭിക്കുന്നത് ലളിതവും വേഗതയേറിയതും  സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമാക്കി വി ഈ മേഖലയിലെ ആദ്യ സെല്‍ഫ് കെവൈസി പ്രക്രിയ അവതരിപ്പിച്ചു.  ഇപ്പോള്‍ പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ്സിം എടുക്കാനായി റീട്ടെയില്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ ഫിസികല്‍ കെവൈസി  പ്രക്രിയ പൂര്‍ത്തിയാക്കുകയോ വേണ്ട.  വിയുടെ സെല്‍ഫ് കെവൈസി സംവിധാനം ടെലികോം വകുപ്പിന്‍റെ നിര്‍ദ്ദേശിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചും ഉപഭോക്താക്കള്‍ക്ക് എവിടെ നിന്നും ഏതു സമയത്തും പുതിയ കണക്ഷന്‍ എടുക്കാന്‍ സഹായിക്കുന്നതുമാണ്.

കോല്‍ക്കത്ത, കര്‍ണാടക എന്നിവിടങ്ങളില്‍ എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളും വേണ്ടി വി സെല്‍ഫ് കെവൈസി അവതരിപ്പിച്ചു.  ഈ സേവനം രാജ്യ വ്യാപകമായി പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കും.  വീട്ടില്‍ നിന്ന് സൗകര്യപ്രദമായി ഉപയോക്താക്കള്‍ക്ക് വി സെല്‍ഫ് കെവൈസി വഴി പുതിയ സിം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ആഗ്രഹമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാനും സിം വീട്ടില്‍ ലഭിക്കാനായി സെല്‍ഫ് കെവൈസി ചെയ്യുവാനും ഇതിലൂടെ സാധിക്കും. ഈ സമ്പൂര്‍ണ ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനം ലളിതവും സൗകര്യപ്രദവും വേഗത്തിലുള്ളതും സുരക്ഷിതവുമാണ്.

ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ ലളിതവും മികച്ചതും ആക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കോല്‍ക്കത്തയിലും കര്‍ണാടകയിലും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച വി സെല്‍ഫ് കെവൈസി സംവിധാനം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി എല്ലാ വിപണികളിലും ലഭ്യമാക്കുമെന്നും അതിലൂടെ ഏറ്റവും മികച്ച മൂല്യമുള്ള പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് പദ്ധതികള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുമെന്നും വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത് കിഷോര്‍ പറഞ്ഞു.

ലളിതമായ ഈ പ്രക്രിയകളിലൂടെ ഉപയോക്താക്കള്‍ക്ക് വി സെല്‍ഫ് കെവൈസി പൂര്‍ത്തിയാക്കാം

* വി വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ആഗ്രഹിക്കുന്ന പദ്ധതി തെരഞ്ഞെടുക്കുകയും ചെയ്യുക

* നമ്പര്‍ തെരഞ്ഞെടുക്കുകയും ബദല്‍ മൊബൈല്‍ നമ്പറിലെ ഒടിപി വഴി ഓര്‍ഡര്‍ നല്‍കുകയും ചെയ്യുക.

* യുഐഡിഎഐ സൈറ്റിലെ ആധാര്‍ ഒതന്‍റിക്കേഷന്‍ ഉള്‍പ്പെടെയുള്ള സെല്‍ഫ് കെവൈസിയിലെ ലളിതമായ പ്രക്രിയകള്‍ പിന്തുടരുക

* ഉപയോക്താവ് ലൈവ് ഫോട്ടോ എടുക്കുകയും കുറഞ്ഞത് 10 സെക്കന്‍റുള്ള ലൈവ് വീഡിയോ എടുക്കുകയും വേണം.

* ഓര്‍ഡര്‍ നല്‍കുകയും ഡിജിറ്റല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ഉപഭോക്താവിന് ഒടിപി ഒതന്‍റിക്കേഷനുശേഷം വീട്ടു പടിക്കല്‍ സിം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.myvi.in/new-connection/self-kyc-buy-new-4g-sim-card-online  സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *