കൊച്ചി: എസ് & പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന  ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ ആക്സിസ് എസ് & പി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ അഞ്ചിന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം.

പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 95 ശതമാനവും  എസ് &് പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ആഗോള ഇടിഎഫുകളിലാവും നിക്ഷേപിക്കുക. പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയായി ഇതിനെ കണക്കാക്കാം. വൈവിധ്യവല്‍ക്കരണത്തിനും ഇതു സഹായകമാകും. അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള 500 വന്‍കിട കമ്പനികളുടെ പ്രകടനം പിന്തുടരുന്നതിന്‍റെ ഗുണവും ഇതിലൂടെ ലഭിക്കും.

ആക്സിസ് എസ് & പി 500 ഇടിഎഫ് നിഷ്ക്രിയ തന്ത്രങ്ങളിലൂടെ ആഗോള               എക്സ്പോഷര്‍ പരിധികളില്ലാതെ ലഭ്യമാക്കുന്നു. പുതിയ സ്കീമിന്‍റെ സമീപനം ‘ഉത്തരവാദിത്തപരമായ നിക്ഷേപം’ എന്ന തങ്ങളുടെ നിലപാടുകളുമായി യോജിപ്പിക്കുന്നു, തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഇത് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *