യു.എ.ഇയിൽ റമദാന്​ മുന്നോടിയായി വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങി.

ദുബൈയിൽ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉത്തരവിട്ടു. ദുബൈയിലെ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാർക്കാണ്​ മോചനം ലഭിക്കുക.

ഷാർജയിൽ 399 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *