തുർക്കി ക്ലബ് ബസക്‌സെഹിറിന്റെ മധ്യനിര താരമായ മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
“ചിന്തയോടെയുള്ള പരിഗണനയ്‌ക്ക് ശേഷം, പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് ഉടൻ വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നു,” ഓസിൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് നേരിട്ട പരിക്കുകളാണ് വിരമിക്കാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്നും 34 കാരനായ താരം കൂട്ടിച്ചേർത്തു. 2012-ൽ റയൽ മാഡ്രിഡിനൊപ്പം സ്പാനിഷ് ലാലിഗ കിരീടവും 2014, 2015, 2017, 2020 വർഷങ്ങളിൽ ആഴ്സണലിനൊപ്പം നാല് എഫ്എ കപ്പുകളും ഓസിൽ സ്വന്തമാക്കി.