‘ഡിജിറ്റൽ ദിർഹം’ എന്ന പേരിൽ യു എ ഇ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു. ഇതിനായി യു.എ.ഇ സെൻട്രൽ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു.
അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ-3 എന്നിവയുമായാണ് കരാർ ഒപ്പിട്ടത്. ക്രിപ്‌റ്റോകറൻസികൾക്ക് സമാനമായിരിക്കും ‘ഡിജിറ്റൽ ദിർഹം’. അതിന്‍റെ മൂല്യം മോണിറ്ററി അതോറിറ്റിയാണ് നിശ്ചയിക്കുകയെന്ന് സെൻട്രൽ ബാങ്ക് അധികൃതർ പറഞ്ഞു.