ചങ്ങരംകുളം: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. കാഞ്ഞിയൂർ ചങ്ങരംകുളം സ്വദേശി ഷാനവാസിനെയാണ് (36) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരത്തിൽ ചങ്ങരംകുളം ഹൈവേയിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.