രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവയില്‍ അപ്ഡേറ്റഡ് പവർട്രെയിനുകളും അധിക ഫീച്ചറുകളും സഹിതം റിഫ്രെഷ്ഡ് RDE കംപ്ലയന്‍റ് വാഹന ലൈനപ്പ് അവതരിപ്പിച്ചു. ഇത് BS6 ന്‍റെ ഫേസ് II ലേക്കുള്ള മാറ്റത്തിന് കൂടുതല്‍ ശുദ്ധതയുള്ള നിര്‍ഗമനം സംബന്ധിച്ച ഇന്ത്യാ ഗവൺമെന്‍റിന്‍റെ ലക്ഷ്യത്തിന് അനുസൃതമാണ്. പുതുക്കിയ ലൈനപ്പ് ഇപ്പോൾ E20 ഇന്ധനവുമായി കംപാറ്റിബിളായ മെച്ചപ്പെടുത്തിയ പെട്രോൾ പവർട്രെയിനുമായി ലഭിക്കുന്നു.
സോണെറ്റിലെ പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുമ്പോൾ, കാരന്‍സിലെ ടർബോ പെട്രോൾ എഞ്ചിൻ – സ്മാര്‍ട്ട്‍സ്ട്രീം G1.4 T-GDi ഇപ്പോൾ സ്മാര്‍ട്ട്‍സ്ട്രീം G1.5 T-GDi കൊണ്ട് റീപ്ലേസ് ചെയ്തിരിക്കുന്നു, അത് 160PS പവറും, 1500 മുതല്‍ 3500 RPM വരെ പരമാവധി 253 Nm ടോർക്കും നല്‍കുന്നു. ഡീസൽ പവർട്രെയിനുകളിൽ, സോണെറ്റിന്‍റെ 1.5 CRDi WGT റീപ്ലേസ് ചെയ്ത് 1.5 CRDi VGT ഏര്‍പ്പെടുത്തി, മുമ്പ് 100 PS ആയിരുന്ന പവർ ഔട്ട്പുട്ട് 116 PS ആക്കി. സെൽറ്റോസിലും കാരെൻസിലുമുള്ള അതേ എഞ്ചിന് ചെറിയ പവർ ഔട്ട്പുട്ട് മെച്ചപ്പെടുത്തൽ ലഭിക്കുന്നു, മുമ്പത്തെ 115 PS ൽ നിന്ന് 116 PS വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ iMT ടെക്നോളജി ജനകീയമാക്കുന്ന ആദ്യത്തെ കമ്പനി എന്ന നിലയില്‍ കിയ ഇന്ത്യക്ക്, ഈ ക്ലച്ച്‌ലെസ് മാനുവൽ ട്രാൻസ്മിഷന്‍റെ കാര്യത്തില്‍ ആവേശകരമായ കസ്റ്റമര്‍ പ്രതികരണമാണ് ലഭിച്ചത്. iMT യുടെ വിജയം കണക്കിലെടുത്ത്, നിലവിൽ ഷെൽഫിലുള്ള എല്ലാ കിയ ഇന്ത്യ
മോഡലുകളുടെയും ഡീസൽ, പെട്രോൾ ടർബോ വേരിയന്‍റുകളിൽ 6iMT ഒരു സ്റ്റാന്‍ഡേര്‍ഡ് ട്രാൻസ്മിഷൻ ആണ്. ഈ നീക്കത്തോടെ, മാനുവൽ ട്രാൻസ്മിഷൻ ഇപ്പോൾ സ്മാർട്ട്‌സ്ട്രീം G1.5 നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുള്ള സെൽറ്റോസിന്‍റെയും കാരൻസിന്‍റെയും വേരിയന്‍റുകളിലും, സ്മാര്‍ട്ട്‍സ്ട്രീം
G1.2 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുള്ള സോനെറ്റിന്റെ വേരിയന്‍റുകളിലും മാത്രമാണ് ലഭിക്കുക.
ചേർത്തു. കണക്റ്റഡ് കാർ ടെക്നോളജിയില്‍, കിയ ഇന്ത്യ അതിന്‍റെ ഉപഭോക്താക്കൾക്കായി ഹോം ടു കാർ കണക്റ്റിവിറ്റി ഫീച്ചർ അവതരിപ്പിക്കുന്നു. ആമസോൺ അലക്‌സ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത് അലക്‌സാ ഡിവൈസ് ഉപഭോക്താക്കളുടെ വാഹനവുമായി കണക്ട് ചെയ്യാം. ഉപഭോക്താക്കൾക്ക് ആപ്പിലെ സ്‌കിൽസ് ആൻഡ് ഗെയിംസ്' സെക്ഷനിലെ 'കിയ കണക്റ്റ് ആക്‌സസ് ചെയ്യാനും അവരുടെ ലോഗ്-ഇൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് കിയ കണക്റ്റ് അക്കൗണ്ട് ലിങ്ക് ചെയ്യാനും കഴിയും. EV6 ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്.
ഇന്ത്യയിലെ കിയ ഡീലർഷിപ്പുകളില്‍ എല്ലായിടത്തും അപ്ഡേറ്റഡ് ലൈനപ്പ് ഇപ്പോൾ ലഭ്യമാണ്, സോണെറ്റ്, സെൽറ്റോസ്, കാരൻസ് എന്നിവയ്ക്ക് യഥാക്രമം 7.79 ലക്ഷം, 10.89 ലക്ഷം, 10.45 ലക്ഷം മുതലാണ് രൂപയാണ് വില.
ഈ സംഭവവികാസത്തെക്കുറിച്ച് സംസാരിക്കവെ, കിയ ഇന്ത്യയുടെ MD & CEO ടെയ്-ജിൻ പാർക്ക് പറഞ്ഞു, ഇന്ത്യയിൽ EV6 ലോഞ്ച് ചെയ്യുകയും, 2025-ഓടെ ഒരു സ്വദേശീയ EV വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഞങ്ങള്‍ പ്രകടമാക്കുന്നത് ഞങ്ങളുടെ പ്രോഡക്ട് സ്ട്രാറ്റജി ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇലക്ട്രിക് വിഷനുമായി അലൈന്‍ ചെയ്യാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ്. ഇപ്പോൾ RDE മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, പരിസ്ഥിതി ശുചിത്വവും ഹരിതാഭയും നിലനിർത്താനുള്ള ഗവൺമെന്‍റിന്‍റെ ശ്രമങ്ങൾക്ക് ഒരിക്കൽ കൂടി സംഭാവനയേകുന്നതില്‍ ഞങ്ങൾക്ക് സന്തോഷമാണ്.