ഒന്റാറിയോ: ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ കാനഡയിലും ഖലിസ്ഥാൻവാദികളുടെ അതിക്രമം. കാനഡയിലെ ഒന്റാറിയോയിൽ മഹാത്മാ​ഗാന്ധിയുടെ ആറടി വലിപ്പമുള്ള വെങ്കല പ്രതിമ ഖലിസ്ഥാൻവാദികൾ വികൃതമാക്കി.

പ്രതിമയുടെ മുഖത്തുൾപ്പെടെ സ്പ്രേ പെയിന്റടിച്ച് വികൃതമാക്കിയ ഖലിസ്ഥാൻവാദികൾ, അതിനു ചുറ്റും ഇന്ത്യാ വിരുദ്ധ- ഖലിസ്ഥാൻ അനുകൂല ​ഗ്രാഫിറ്റി നടത്തുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സമ്മാനിച്ച പ്രതിമയുടെ താഴെ സ്പ്രേ പെയിന്റ് ഉപയോ​ഗിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളും എഴുതുകയും ചെയ്തു.

പ്രതിമയിൽ ​ഗാന്ധിയുടെ കൈയിലുള്ള വടിയിൽ ഖാലിസ്ഥാൻ പതാക കെട്ടിവയ്ക്കുകയും ചെയ്തു. പുലർച്ചെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നഗര അധികാരികൾ പ്രതിമ വൃത്തിയാക്കാനുള്ള നടപടിയാരംഭിച്ചു.  .

 

Leave a Reply

Your email address will not be published. Required fields are marked *