പുത്തന്‍വേലിക്കര: എറണാകുളത്തെ പുത്തൻവേലിക്കരയിൽ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലൻസ് സംഘത്തിന്റെ പിടിയിൽ. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജിൽ പിടിയിലാകുന്നത്.
പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്നും കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു.