തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ഉപകേന്ദ്രത്തിലും കൊല്ലംകോന്നിചെങ്ങന്നൂർമൂവാറ്റുപുഴആളൂർപാലക്കാട്പൊന്നാനികോഴിക്കോട്കല്യാശ്ശേരികാഞ്ഞങ്ങാട് എന്നീ ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 12ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്‌സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. വിശദവിവരങ്ങൾക്ക്: https://kscsa.org0471-231306523116548281098863.

Leave a Reply

Your email address will not be published. Required fields are marked *