പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഫാർമസി സ്റ്റോറുകളിൽ പോസ്റ്ററുകളുടെയും ഡിസ്‌പ്ലേകളുടെയും സഹായത്തോടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം നൽകും. ഇതോടൊപ്പം ചുമയുള്ള എല്ലാ രോഗികൾക്കും ക്ഷയരോഗ ലക്ഷണങ്ങൾ പരാമർശിക്കുന്ന പ്രത്യേക ചോദ്യാവലിയും നൽകും. ചുമക്കുള്ള മരുന്ന് വാങ്ങുന്ന രോഗികൾക്ക് അടുത്തുള്ള ടെസ്റ്റിംഗ് സൗകര്യത്തിന്റെ വിശദാംശങ്ങൾക്കൊപ്പം ടിബി ലക്ഷണങ്ങളെക്കുറിച്ചുള്ള ലഖുലേഖയും നൽകും. രോഗിക്ക് ടി ബി ലക്ഷണ സാധ്യതകൾ ഉണ്ടെങ്കിൽ ഫാർമസിസ്റ്റ് ഏറ്റവും അടുത്തുള്ള ടി. ബി ടെസ്റ്റിങ് കേന്ദ്രത്തിലേക്ക് രോഗിയെ അയക്കുകയും “ടി. ബി ടെസ്റ്റിംഗിനായി ഉപദേശിക്കുന്നു ” എന്ന ടാഗും നൽകും . മെഡിക്കൽ പ്രാക്ടീഷണർമാരുമായും ആശുപത്രികളുമായും ഒരു നെറ്റ്‌വർക്കിങ് സംവിധാനം സ്ഥാപിച്ചുകൊണ്ട് ഫാർമസികൾ മുഖേന രോഗികൾക്ക് ക്ഷയരോഗത്തെക്കുറിച്ച് അവബോധം നൽകുകയും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യും.
2025-ഓടെ നമ്മുടെ രാജ്യത്ത് നിന്ന് ക്ഷയരോഗബാധിതരെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി ആരംഭിച്ച ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. ഇതുവഴി ഈ ടിബി നിർമാർജ്ജന കോർപറേറ്റ് ക്യാമ്പയിനിലേക്ക് പങ്കാളിയായിരിക്കുകയാണ് ആസ്റ്റർ’ ഡി എം ഹെൽത്ത് കെയർ.
“2017 മുതൽ അത്യാധുനിക സൗകര്യങ്ങളോടെ വിവിധ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയാണ് ഞങ്ങൾ. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടിബി കെയറിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു മുഴുനീള ടിബി മാനേജ്മെന്റ് സിസ്റ്റം (ആസ്റ്റർ സ്റ്റെപ്സ് സെന്റർ) നടപ്പിലാക്കി. കോർപ്പറേറ്റ് ടിബി പ്ലെഡ്ജ് സംരംഭത്തിലൂടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എസ്ഡിജി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്ന് “ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.
പ്രായമുള്ളവർക്കാണെന്നും ഇത് 13000 കോടിയിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി.
ആസ്റ്റർ ലാബും എറണാകുളം ജില്ലാ ക്ഷയരോഗ നിർമ്മാർജ്ജന ഓഫീസുമായി ചേർന്ന് എറണാകുളം ജില്ലയിലെ 5-15 വയസ് വരെയുള്ള കുട്ടികൾക്ക് ടെസ്റ്റുകൾ നടത്തുന്ന പദ്ധതി പുരോഗമിക്കുകയാണ് . തെലങ്കാനയും കർണാടകയിലും, കേരളത്തിലുമുള്ള 200ലധികം ആസ്റ്റർ ഫാർസികളുമായി സഹകരിച്ചാണ് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ പദ്ധതി നടപ്പിലാക്കുന്നത്.