അബുദാബിയിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എ.ഡി.എ.എഫ്.എസ്.എ.) നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ഭക്ഷ്യവിതരണസ്ഥാപനങ്ങളിലെ തെറ്റായ സമ്പ്രദായങ്ങൾ നിരീക്ഷിക്കാനും അവ തിരുത്താൻ ആവശ്യമായനടപടികൾ സ്വീകരിക്കാനുമാണ് പരിശോധന കാമ്പയിനുകൾ ശക്തമാക്കുന്നത്.

റംസാനിൽ തിരക്കേറുന്ന മത്സ്യ-മാംസ മാർക്കറ്റുകൾ, പഴക്കടകൾ തുടങ്ങിയവ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുവരുത്തും. ഭക്ഷ്യമാലിന്യങ്ങളിലൂടെയുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ തടയാൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഭക്ഷണശാലകളിൽ ശുചിത്വമാനദണ്ഡങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനായി മിന്നൽപ്പരിശോധനകൾ നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *