കുവൈറ്റ്  സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) അസോസിയേഷൻ അഡ്വവൈസറി ബോർഡ് അംഗം അഡ്വ പി. ജോൺ തോമസിനും കുടുംബത്തിനും യാത്ര അയപ്പ് നൽകി .
അസോസിയേഷൻ പ്രസിഡണ്ട് ബിനോയ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ: ഫാദർ ഡേവിസ് ചിറമേൽ ഉദ്‌ഘാടനം ചെയ്തു.  ചിറമേൽ അച്ഛന്റെ സാനിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ അവയവദാന രേഖകളിൽ ഒപ്പുവെച്ചു. സെന്റ് ജോൺസ്  മാർത്തോമാ ചർച് വികാരി റവ: ഫാദർ  സി സി കുരുവിള മുഖ്യപ്രഭാഷണം നൽകി. AJPAK ചെയർമാൻ രാജീവ് നടുവിലേമുറി, KUDA ജനറൽ കൺവീനർ ചെസ്സിൽ രാമപുരം,വനിതാ വേദി ചെയർപേഴ്സൺ ഹനാൻ ഷാൻ എന്നിവർ ആശംസകൾ നേർന്നു.

അഡ്വൈസറി ബോർഡ് അംഗം  മാത്യു ചെന്നിത്തല അഡ്വ : ജോൺ തോമസിനും സഹധര്മിണിക്കും    പൊന്നാടയിട്ട് ആദരിച്ചു. യോഗത്തിൽ സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് സ്വാഗതവും അസോസിയേഷൻ ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ നന്ദിയും പറഞ്ഞു. കുമാരി റയാൻ തോമസ് ജോർജ്   വീണമീട്ടി സദസ് സംഗീതസാന്ദ്രമാക്കി.

അസോസിയേഷൻ എക്‌സികുട്ടിവ് അംഗം ജീജോ കായംകുളംത്തിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ചിറമേൽ അച്ഛൻ അസോസിയേഷന്റെ ഉപഹാരം അഡ്വ : ജോൺ തോമസിനും സഹധർമ്മിണി ഷേർലി തോമസിനും സമ്മാനിച്ചു . യാത്രയിപ്പിനുള്ള മറുപടി പ്രസംഗത്തിൽ കഴിഞ്ഞ 7 വർഷമായി അസോസിയേഷൻ നടത്തിയിട്ടുള്ള വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ നന്ദി പൂർവ്വം ഓർമിപ്പിച്ചു.. അസോസിയേഷൻ ഓഫീസ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *