മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണവേട്ട. വിമാനത്താവളത്തില്‍ നിന്നും എയര്‍പോര്‍ട്ട് പോലീസാണ് ഒന്നര കിലോ സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നും സ്റ്റേഷന് ഓഫിസര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
അബൂദബിയില്‍ നിന്നുമുള്ള ഗോ ഫസ്റ്റ് വിമാനത്തില്‍ വന്ന യാത്രക്കാരന് കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗില്‍ സി.എഫ്.എല്‍ ബള്‍ബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം 86 ലക്ഷം രൂപ വിലവരുന്നതാണിത്. സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കും.