ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, ആഴ്ചയിൽ നാല് ഡയറക്ട് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ഗോവ-ദുബായ് സെക്ടറിൽ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യ വിമാനം, ഐഎക്സ് 840, തിങ്കളാഴ്ച പുലർച്ചെ 1:00 ന് ഗോവ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് (ദാബോലിം എയർപോർട്ട്) 148 യാത്രക്കാരുമായി പുറപ്പെട്ടു.

 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ബാനറിന് കീഴിൽ ഞങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എയർലൈനാണ് എയർ ഇന്ത്യ എക്‌സ്പ്രസ് എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.

എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിക്കാൻ ഒരുങ്ങുന്ന എയർഏഷ്യ ഇന്ത്യ, അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും ഗോവയില്‍ നിന്നുമായി ദിവസേന 13 ഡയറക്ട് ഫ്ലൈറ്റുകൾ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ടൂറിസം വിജയഗാഥയുടെ ഭാഗമാകുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിൽ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *