സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയുള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ,ടൂർ ഓപ്പറേഷൻ,  ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമർ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ്സും എസ്.സി, എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണ ആനുകൂല്യവും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് – www.kittsedu.org. ഫോൺ: 9446529467, 9847273135, 0471 – 2327707.

Leave a Reply

Your email address will not be published. Required fields are marked *