അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇന്നലെ ഉച്ചയോടെ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും എന്നാൽ ലക്ഷ്യമെത്തുംമുന്നേ ഇയാൾ കരുതിയിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നെന്നും കാബൂൾ പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.