ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ചാൾസ് എന്റർപ്രൈസസ്” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മോഹനൻ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാൾസ് എന്റർപ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്
രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാൾസ് എന്റർപ്രൈസസ്’.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.
—