കൊച്ചി: അവലോണ്‍ ടെക്നോളജീസ് ലിമിറ്റഡിന്‍റെ 865 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഏപ്രില്‍ 3 മുതല്‍ 6 വരെ നടക്കും.
320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 545 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.
രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 415 രൂപ മുതല്‍ 436 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.