‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകൽ’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലുക്ക് ലോഞ്ചും നടന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന് പി.എസ് അർജുനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം കണ്ണൻ പട്ടേരിയാണ് നിർവ്വഹിക്കുന്നത്.
അഭിരാം രാധാകൃഷ്ണൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേഷ് പിഷാരടി, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, ഗോകുലൻ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, മഞ്ജു പത്രോസ്, ആമിന, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കോശിച്ചായന്റെ പറമ്പ്’ന് ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *