കോഴിക്കോട്: കസ്തൂരി മാനിൽ നിന്നും ശേഖരിക്കുന്ന കസ്തൂരിയുമായി കേരളത്തിൽ ഏഴ് പേരെ പിടികൂടി. കോഴിക്കോട്ട് മൂന്ന് പേരാണ് വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശേരിയിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിലായി.
പന്തീരാങ്കാവ് സ്വദേശി അബ്ദുൾ സലാം, തലശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂർ സ്വദേശി മുസ്തഫ തുടങ്ങിയവരാണ് കോഴിക്കോട് പിടിയിലായത്. വനം വിജിലൻസ് വിഭാഗം എപിസിസിഎഫ്‌നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം.ടി.ഹരിലാലിന്റെ നിർദ്ദേശത്തിൽ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്‌ററ് ഇന്റലിജിൻസ് വിഭാഗവും താമരശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളിയിൽ ഇവരേ പിടികൂ ടിയത്.
പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് അതിസഹസികമായി കസ്തൂരി സഹിതം പിടികൂടുകയായിരുന്നു. കസ്തൂരി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.