സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കാണ് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്സിനും  ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയിഡ് വാക്സിൻ നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു.  പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.

ടൈഫോയ്ഡ് വാക്‌സിൻ എസൻഷ്യൽ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. മെഡിക്കൽ സ്റ്റോറുകൾ വഴി വിലകൂടിയ വാക്‌സിൻ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *