ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ഇന്റേൺഷിപ്പ് (പ്രിന്റ് / വീഡിയോ ജേർണലിസം) നിയമനത്തിന് അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം/ പബ്ലിക് റിലേഷൻസിലുള്ള പി.ജി ഡിപ്ലോമ/ പി.ജി കോഴ്‌സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 10,000 രൂപ സൗജന്യ താമസ സൗകര്യവും ലഭ്യമാകും.

ഗ്രാഫിക് ഡിസൈനർ/ വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ബിരുദം/ ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. 20,065 രൂപ (സ.ഉ (പി) നം 29/2021/ധന. തീയതി 11.02.2021 പ്രകാരമുള്ള ദിവസവേതനം) യാണ് വേതനമായി ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *