കൊച്ചി: ഫാർമസ്യൂട്ടിക്കൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനിയായ എസ് പിസി ലൈഫ് സയന്‍സസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആർഎച്ച്പി) സമർപ്പിച്ചു.
പത്ത് രൂപ മുഖവിലയുള്ള 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 8,938,870 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.