ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം റോമിലെ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നു വത്തിക്കാൻ അറിയിച്ചു.
86കാരനായ മാർപാപ്പയ്ക്ക് കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.