മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ കായംകുളത്തും  (ഗവ.  ആയുര്‍വേദിക് ഹോസ്പിറ്റലിന് എതിര്‍വശം)  കൊട്ടാരക്കരയിലും (മെയിന്‍ സെന്‍ട്രല്‍ റോഡ്, കൊട്ടാരക്കര,)  പുതിയ പ്രീമിയം ബിഗ് ബൈക്കിന്‍റെ  വില്‍പ്പനയ്ക്കും സര്‍വീസിനുമായി ഹോണ്ട ബിഗ് വിങ് ആരംഭിച്ചു.

കായംകുളത്തെയും കൊട്ടാരക്കരയിലെയും  പുതിയ പ്രീമിയം ഔട്ട്ലെറ്റുകളിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും, പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി300ആര്‍, ഹൈനെസ്-സിബി350  ഇതിന്‍റെ ആനിവേഴ്സറി എഡിഷന്‍, സിബി350ആര്‍എസ്, സിബി500എക്സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ്, മുന്‍നിര മോഡല്‍ ഗോള്‍ഡ് വിങ് ടൂര്‍ തുടങ്ങിയ മോഡലുകളിലൂടെ ബിഗ് വിങ്  ഇടത്തരം മോട്ടോര്‍സൈക്കിള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു.

ഹോണ്ട ബിഗ് വിങ് ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നു. പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് മുഴുവന്‍ മോട്ടോര്‍സൈക്കിള്‍ ലൈനപ്പും ആസ്വദിക്കുന്നതിനും റൈഡിങ് ഗിയറിനും സാമഗ്രികളുടെ വിശദാംശങ്ങള്‍ അറിയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *