തിരുവനന്തപുരം: പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയായ, കണ്ണമ്മൂല വാര്‍ഡില്‍ വയല്‍ നികത്തിയ വീട്ടില്‍ പറട്ട അരുണ്‍ എന്ന് വിളിക്കുന്ന അരുണ്‍(37) നെ സാഗോക്ക് ടീമിന്റെ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് ഇയാൾ. ഗുണ്ടാ നിയമപ്രകാരം (കാപ്പ) ആണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പേട്ട, മെഡിക്കല്‍ മെഡിക്കല്‍ കോളജ്, വഞ്ചിയൂര്‍, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് നിരവധി കേസുകള്‍ നിലവിലുണ്ട്.