കൊച്ചി:  യുബി കോ ലെന്‍റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ ലഭ്യമാക്കാനായി ആക്സിസ് ബാങ്കും ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും (എസ്എച്ച്എഫ്എല്‍) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ സഹകരണത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ഇടത്തരം, താഴ്ന്ന വരുമാന വിഭാഗത്തില്‍ നിന്നുള്ള വായ്പക്കാര്‍ക്ക് സുരക്ഷിതമായ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പകളും ഭവനവായ്പകളും ലഭ്യമാക്കും.

ആക്സിസ് ബാങ്കിന്‍റെ സാമ്പത്തിക വൈദഗ്ധ്യവും   എസ്എച്ച്എഫ്എല്ലിന്‍റെ ലോണ്‍ പ്രോസസ്സിംഗ് ടെക്നോളജിയും ഉപയോഗിച്ച് കടം വാങ്ങുന്നവരുടെ വായ്പ സ്ഥിതി വിലയിരുത്തുകയും എസ്എച്ച്എഫ്എല്ലിന്‍റെ 123 ശാഖകളിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്ക് വായ്പ നല്‍കുകയും ചെയ്യും. കോലെന്‍ഡിംഗ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ തടസ്സങ്ങളില്ലാതെ പ്രോസസ്സ് ചെയ്യുന്നതിന് ഈ സഹകരണം ടെക് പ്ലാറ്റ്ഫോമായ യുബിയെ സഹായിക്കും.

ഗ്രാമീണ, അര്‍ദ്ധനഗരങ്ങളിലും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടത്തുന്നതിനുള്ള ബാങ്കിന്‍റെ ഭാരത് ബാങ്കിംഗ് ദൗത്യത്തിന്‍റെ ഭാഗമായാണ് എസ്എച്ച്എഫ്എല്ലുമായുള്ള സഹകരണ. ഇതിലൂടെ തങ്ങളുടെ പരിധി മെച്ചപ്പെടുത്തുകയും എംഎസ്എംഇ, കുറഞ്ഞനിരക്കിലുള്ള ഭവനവായ്പ വിഭാഗത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ബാങ്കിന്‍റെ മുന്‍ഗണനാ വിഭാഗത്തിലെ വായ്പാ വിഭാഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തങ്ങളുടെ ഡിജിറ്റല്‍ കോലെന്‍റിങ് പ്ലോറ്റ്ഫോം ഉപയോഗിച്ച് പങ്കാളിത്തം വളര്‍ത്തിയെടുക്കാനും മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും കഴിയുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്  ആക്സിസ് ബാങ്ക് ഭാരത് ബാങ്കിംഗ് മേധാവി, ഗ്രൂപ്പ് എക്സിക്യൂട്ടീവ് മുനിഷ് ശാരദ പറഞ്ഞു.

കോലെന്‍റിങ് മോഡലിലൂടെ വായ്പ നല്‍കുന്നത് വേഗത്തിലാക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് വായ്പ എത്തിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നു. കോലെന്‍റിങ് മോഡലിന് ഇന്ത്യയുടെ എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിന് ഉത്തേജനം നല്‍കാനും മുന്‍ഗണനാ വിഭാഗത്തെ മാറ്റാനും കഴിവുണ്ടെന്ന് രവി സുബ്രഹ്മണ്യന്‍ എംഡി, സിഇഒ ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് സിഇഒ പറഞ്ഞു.

മതിയായ വരുമാന രേഖകളുടെ അഭാവം മൂലം വായ്പ ലഭിക്കാന്‍ സാധ്യത കുറഞ്ഞ സ്വയം തൊഴില്‍ ചെയ്യുന്നവരോ ശമ്പളം വാങ്ങുന്നവരോ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്  ആക്സിസ് ബാങ്ക്, എസ്എച്ച്എഫ്എല്‍ അവരുടെ കര്‍ശനമായ ക്രെഡിറ്റ് അണ്ടര്‍ റൈറ്റിംഗ്, അസസ്മെന്‍റ് ടൂളുകളും ഉപയോഗിച്ച് എംഎസ്എംഇ ഹോം ലോണ്‍ എടുക്കുന്നവര്‍ അഭിമുഖീകരിക്കുന്ന വായ്പ വിടവ് പരിഹരിക്കും.

ഇതുവരെ 123,000-ലധികം  ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയതിന്‍റെ ട്രാക്ക് റെക്കോര്‍ഡിനൊപ്പം, ആക്സിസ് ബാങ്കുമായുള്ള പങ്കാളിത്തം താങ്ങാനാവുന്ന ഹൗസിംഗ് ഫിനാന്‍സ് മേഖലയോടുള്ള എസ്എച്ച്എഫ്എല്ലിന്‍റെ പ്രതിബദ്ധതയുടെ അടയാളമാണ്.

Leave a Reply

Your email address will not be published. Required fields are marked *