ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ ഉടൻ നാടുകടത്തും. ഇത്തരക്കാരെ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *