ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വാഹനത്തെ പിന്തുടരുന്ന കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണിത്.
സൗത്താഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്‍റെ മുന്നില്‍ പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാണ്ടാമൃഗത്തിന്‍റെ ആക്രമണമുണ്ടായത്. റോഡിന്റെ വശങ്ങളിൽ പുല്ലുതിന്നുകൊണ്ടിരുന്നതിനിടെയാണ് സഫാരി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന സംഘത്തെ കാണ്ടാമൃഗം കണ്ടത്.
അടുത്ത നിമിഷം തന്നെ അത് വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ചെളിയും മറ്റും നിറഞ്ഞ പാതയിലൂടെ അതിവേഗം വാഹനം പിന്നോട്ടെടുത്താണ് ഡ്രൈവർ സഞ്ചാരികളെ കാത്തത്. എന്നാല്‍ ഏകദേശം ഒരു കിലോമീറ്ററോളം സഫാരി വാഹനത്തെ കാണ്ടാമൃഗം പിന്തുടർന്നു. വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്.