അമേരിക്കയിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി. ദക്ഷിണ-മധ്യ-കിഴക്കൻ അമേരിക്കയിലാണ് വിനാശകരമായ കാറ്റും ചുഴലിക്കാറ്റും വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടർന്നു നിരവധി പേർക്ക് പരിക്കേറ്റു.
ടെന്നസിയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. തെക്ക് അർക്കൻസാസ്, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും ഇൻഡ്യാനയിലും മല്ലിനോയിസിലും ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.
വീടുകളുടെതുൾപ്പെടെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരയും ചുമരുകളും തകർന്നു. വാഹനങ്ങൾ മറിയുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. വൈദ്യുത ലൈനുകൾ അറ്റുവീണും നിരവധി പേർക്ക് പരിക്കേറ്റു.