അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.

Leave a Reply

Your email address will not be published. Required fields are marked *