ഖത്തറിൽ കാലാവസ്ഥമാറ്റം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും ദൃശ്യപരത കുറക്കുന്ന രൂപത്തിൽ പൊടി വീശാനും സാധ്യതയുണ്ടെന്ന് ഖത്തർ മീറ്റിയറോളജി വിഭാഗം മുന്നറിയിപ്പ് നൽകി.

വടക്കു പടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ തുറസ്സായ മേഖലകളിൽ ദൂരക്കാഴ്ച കുറയുമെന്നാണ് സൂചന. അടുത്ത ആഴ്ച പകുതിവരെ കടൽത്തീരത്തും തീരദേശ മേഖലകളിലും 35 നോട്ടിക്കൽ മൈൽ വേഗത്തിൽ ശക്തമായ വടക്കു കിഴക്കൻ കാറ്റ് വീശിയടിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊടിക്കാറ്റ് വീശുമ്പോൾ തണുപ്പ് വർധിക്കാനും സാധ്യതയുണ്ട്. അതേസമയം, മാസാവസാനത്തോടെ ചൂടു കൂടിത്തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *