രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം പുതിയ ബിസിനസ് വിപുലീകരണത്തിനായൊരുങ്ങുന്നു . ഇത്തവണ കേരളത്തെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.ഇതോടനുബന്ധിച്ച്, കേരളത്തിന് മാത്രമായി പ്രത്യേക ക്യുആര്‍ കോഡും പേടിഎം വികസിപ്പിച്ചെടുത്തു .
സംസ്ഥാനത്തെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്‍, ഹോട്ടലുകള്‍, പ്രാദേശിക കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പുതിയ ക്യുആര്‍ കോഡ് വിന്യസിപ്പിച്ചത് .സംസ്ഥാനത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കടകളിലും, ഭക്ഷണശാലകളിലും പുതിയ പേടിഎം ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.
പുതിയ ക്യുആര്‍ കോഡിലൂടെ പേടിഎം വാലറ്റ്, പേടിഎം യുപിഐ ലൈറ്റ്, പേടിഎം യുപിഐ, പേടിഎം പോസ്റ്റ്പെയ്ഡ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് എന്നിവയില്‍ നിന്നുള്ള പേയ്മെന്റുകള്‍ തടസ്സമില്ലാതെ സ്വീകരിക്കാന്‍ വ്യാപാരികളെ സഹായിക്കും .