റഷ്യയിലെ കാംചറ്റ്‌ക ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് അവാച ഉൾക്കടലിന് സമീപം റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു ഭൂചലനം.
ആളപായമോ വൻതോതിൽ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെ വിദൂര കിഴക്കൻ മേഖലയിലാണ് കാംചറ്റ്‌ക ഉപദ്വീപ്. ഇവിടുത്തെ 19 സജീവ അഗ്നിപർവതങ്ങൾ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽപ്പെടുന്നു.