ചങ്ങനാശ്ശേരി: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവും 2,50,000 രൂപ പിഴയും. കൂവപ്പള്ളി കരിമ്പകയം പടിയറപറമ്പില് അരുണിനെയാണ് (29) ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
2019ലാണ് സംഭവം. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ അന്വേഷണ ചുമതല കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന ഇ.കെ. സോള്‍ജി മോനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ . പി.എസ്. മനോജ് ഹാജരായി.