സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലിനെതിരെ ജാഗ്രതാ നിർദേശമുള്ളതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മക്ക, തായിഫ്, മെയ്‌സാൻ, ആദം, അൽ ഖുർമ, അൽ അർദിയാത്ത്, തുർബ, റാനി, അൽ മുവിയ, ഖിയ, അൽഖുർമ, ബഹ്‌റ, ഖുലൈസ്, അൽകാമിൽ, അൽജുമും എന്നിവിടങ്ങളിൽ വേഗത്തിലുള്ള കാറ്റും കനത്ത മഴ വരെയും സംഭവിച്ചേക്കാമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.